Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ahaana Krishna

പി​ന്നി​ൽ നി​ന്നു കു​ത്തി​യ പ്രി​യ​പ്പെ​ട്ട​വ​രി​ൽ നി​ന്നും എ​ന്നെ കാ​ത്ത​തി​നാ​ണ് നീ ​ഈ വെ​റു​പ്പ് നേ​രി​ടു​ന്ന​ത്: അ​ഹാ​ന​യോ​ട് സി​ന്ധു  

കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ മ​ക​ൾ അ​ഹാ​ന കൃ​ഷ്ണ​യ്ക്കെ​തി​രെ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി താ​ര​ത്തി​ന്‍റെ അ​മ്മ സി​ന്ധു കൃ​ഷ്ണ.

ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ​യാ​ണ് സി​ന്ധു മ​ക​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. അ​ഹാ​ന​യെ കു​ഞ്ഞാ​യി​രി​ക്കു​മ്പോ​ൾ നെ​ഞ്ചോ​ട് ചേ​ർ​ത്തു​പി​ടി​ച്ചു നി​ൽ​ക്കു​ന്ന ഒ​രു പ​ഴ​യ​കാ​ല ചി​ത്ര​ത്തി​നൊ​പ്പ​മാ​ണ് സി​ന്ധു കൃ​ഷ്ണ ഈ ​ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്.

‘‘അ​മ്മു... എ​നി​ക്കു താ​ങ്ങാ​യി നി​ന്ന​തി​നും, സ്വ​ന്തം സ്വാ​ർ​ഥ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി എ​ന്നെ പി​ന്നി​ൽ നി​ന്നു കു​ത്തി​യ പ്രി​യ​പ്പെ​ട്ട​വ​രി​ൽ നി​ന്ന് എ​ന്നെ കാ​ത്ത​തി​നും ​സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നീ ​നേ​രി​ടു​ന്ന ഈ ​വി​ദ്വേ​ഷ​ങ്ങ​ൾ​ക്കെ​ല്ലാം ഞാ​ൻ ഹൃ​ദ​യ​പൂ​ർ​വം ക്ഷ​മ ചോ​ദി​ക്കു​ന്നു..

നീ ​ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ല... ഈ ​പ്ര​പ​ഞ്ച​ത്തി​നും നി​ന്നെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്കും അ​ത​റി​യാം. അ​തു​കൊ​ണ്ട് വെ​റു​പ്പ് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ എ​ന്തും പ​റ​ഞ്ഞോ​ട്ടെ, നീ ​ത​ള​ര​രു​ത്...​സി​ന്ധു കൃ​ഷ്ണ കു​റി​ച്ചു.

ത​നി​ക്കെ​തി​രെ സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​മ്പോ​ഴും അ​മ്മ ന​ൽ​കി​യ ഈ ​പി​ന്തു​ണ​യാ​ണ് ത​നി​ക്ക് ഏ​റ്റ​വും വ​ലു​തെ​ന്ന് അ​ഹാ​ന​യും വ്യ​ക്ത​മാ​ക്കി.  സി​ന്ധു കൃ​ഷ്ണ​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി റീ​ഷെ​യ​ർ ചെ​യ്തു​കൊ​ണ്ട് എ​നി​ക്ക് ഇ​താ​ണ് പ്ര​ധാ​നം എ​ന്നാ​ണ് അ​ഹാ​ന സ്വ​ന്തം സ്റ്റോ​റി​യി​ൽ കു​റി​ച്ച​ത്.

അ​മ്മൂ​മ്മ​യ്ക്കെ​തി​രെ​യും ക​സി​ൻ ത​ൻ​വി​ക്കെ​തി​രെ​യും സം​സാ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ഹാ​ന​യ്ക്കെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്.

Movies

ഒ​ന്നാം നി​ര​യി​ൽ സ്ത്രീ​ക​ളെ​യൊ​ന്നും ക​ണ്ടി​ല്ല?; പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണ​ത്തി​ൽ ഇ​രി​പ്പി​ട ക്ര​മീ​ക​ര​ണ​ത്തി​നെ​തി​രെ അ​ഹാ​ന കൃ​ഷ്ണ  

സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണ വേ​ദി​യി​ൽ സ​ജ്ജീ​ക​രി​ച്ച ഇ​രി​പ്പി​ട​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ന​ടി അ​ഹാ​ന കൃ​ഷ്ണ. പു​ര​സ്കാ​രം നേ​ടി​യ ആ​ണു​ങ്ങ​ൾ മു​ൻ​നി​ര​യി​ലും സ്ത്രീ​ക​ളെ ര​ണ്ടാം നി​ര​യി​ൽ ഇ​രു​ത്തി​യ​തു​മാ​ണ് താ​ര​ത്തെ ചൊ​ടി​പ്പി​ച്ച​ത്.

സ്ത്രീ​ക​ളെ ഒ​ന്നാം നി​ര​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി പി​ന്നി​ലെ നി​ര​ക​ളി​ൽ ഇ​രു​ത്തി​യ​തി​ലെ അ​സ്വാ​ഭാ​വി​ക​ത​യാ​ണ് താ​രം ചോ​ദ്യം ചെ​യ്ത​ത്. ​ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ച​ട​ങ്ങി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു അ​ഹാ​ന ത​ന്‍റെ വി​യോ​ജി​പ്പ് പ​ര​സ്യ​മാ​ക്കി​യ​ത്.

"എ​ല്ലാം വ​ള​രെ ഭം​ഗി​യാ​യി​രി​ക്കു​ന്നു, പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളു​ടെ നേ​ട്ട​ത്തി​ൽ ഞാ​ൻ അ​ങ്ങേ​യ​റ്റം ആ​ഹ്ലാ​ദി​ക്കു​ന്നു. എ​ങ്കി​ലും, ആ ​വീ​ഡി​യോ ക​ണ്ട​പ്പോ​ൾ അ​വി​ടെ വി​ജ​യി​ക​ളെ ഇ​രു​ത്തി​യി​രു​ന്ന രീ​തി മ​ന​സി​ൽ ചെ​റി​യൊ​രു അ​സ്വ​സ്ഥ​ത പ​ട​ർ​ത്തി.

സ്ത്രീ​ക​ളെ​ല്ലാ​വ​രും ഒ​ന്നാം നി​ര​യ്ക്ക് പി​ന്നി​ലാ​യി​പ്പോ​യ​ത് വെ​റു​മൊ​രു ആ​ക​സ്മി​ക​ത​യാ​ണോ? അ​വ​രി​ൽ പ​ല​രും തീ​ർ​ച്ച​യാ​യും മു​ൻ​നി​ര​യി​ൽ​ത്ത​ന്നെ ഇ​രി​ക്കേ​ണ്ട​വ​രാ​യി​രു​ന്നു. ഇ​ത് ഇ​വി​ടെ പ​റ​യ​ണ​മെ​ന്ന് ക​രു​തി​യ​ത​ല്ല, എ​ങ്കി​ലും എ​ന്നെ അ​ലോ​സ​ര​പ്പെ​ടു​ത്തി​യ ആ ​ചി​ന്ത പ​ങ്കു​വ​യ്ക്കാ​തി​രി​ക്കാ​ൻ എ​നി​ക്കാ​യി​ല്ല,’’ അ​ഹാ​ന കൃ​ഷ്ണ കു​റി​ച്ചു. 

നി​ശാ​ഗ​ന്ധി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. ഒ​ന്നാം നി​ര​യി​ൽ മി​ക​ച്ച ന​ടി​യാ​യ ഷം​ല​യ്ക്ക് മാ​ത്ര​മാ​ണ് ഇ​രി​പ്പി​ടം ല​ഭി​ച്ച​ത്. 

മി​ക​ച്ച ഗാ​യി​ക, മി​ക​ച്ച സ്വ​ഭാ​വ ന​ടി തു​ട​ങ്ങി​യ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്ക് ര​ണ്ടാം നി​ര​യി​ലാ​ണ് ഇ​രി​പ്പി​ടം ഒ​രു​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ പു​രു​ഷ​ൻ​മാ​രി​ൽ മി​ക​ച്ച ന​ട​ൻ, ഗാ​യ​ക​ൻ, സം​വി​ധാ​യ​ക​ൻ, നി​ർ​മാ​താ​വ് എ​ന്നി​വ​രെ​ല്ലാം ഒ​ന്നാം നി​ര​യി​ലാ​യി​രു​ന്നു.

Movies

നി​ന്‍റെ മ​ന​സി​ലെ ന​ന്മ​യാ​ണ് ഈ ​സൗ​ഭാ​ഗ്യ​ങ്ങ​ൾ​ക്കെ​ല്ലാം കാ​ര​ണം,‘നിം​സ് നി​ന്നെ ഞാ​ൻ ഒ​രു​പാ​ട് സ്നേ​ഹി​ക്കു​ന്നു'; കു​റി​പ്പു​മാ​യി അ​ഹാ​ന  

ഛായ​ഗ്ര​ഹ​ക​നും അ​ടു​ത്ത സു​ഹൃ​ത്തു​മാ​യ നി​മി​ഷ് ര​വി​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി ന​ടി അ​ഹാ​ന കൃ​ഷ്ണ. പാ​രീ​സി​ൽ നി​ന്നെ​ടു​ത്ത ഒ​രു ചി​ത്ര​ത്തി​നൊ​പ്പ​മാ​ണ് അ​ഹാ​ന​യു​ടെ ആ​ശം​സ. അ​ഹാ​ന​യു​ടെ ആ​ശം​സ​യ്ക്ക് മ​റു​പ​ടി​യു​മാ​യി നി​മി​ഷും എ​ത്തി. ന​ന്ദി അ​മ്മു എ​ന്നാ​ണ് നി​മി​ഷ് മ​റു​പ​ടി ന​ൽ​കി​യ​ത്.

'എ​ന്‍റെ എ​ക്കാ​ല​ത്തെ​യും ഏ​റ്റ​വും ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്ത് നിം ​നോ​മി​ന് ഹൃ​ദ​യം നി​റ​ഞ്ഞ പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ. നി​ന്‍റെ പ​രി​ശു​ദ്ധ​മാ​യ, അ​മൂ​ല്യ​മാ​യ ഈ ​ന​ല്ല മ​ന​സ് എ​ന്നും ഇ​ങ്ങ​നെ​ത​ന്നെ കാ​ത്തു​സൂ​ക്ഷി​ക്കു​ക. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ എ​ല്ലാ സൗ​ഭാ​ഗ്യ​ങ്ങ​ൾ​ക്കും പി​ന്നി​ലെ ഒ​രേ​യൊ​രു കാ​ര​ണം നി​ന്നി​ലെ ന​ന്മ​യാ​ണ്. ആ ​ദ​യ​യും വി​ന​യ​വും കൈ​വി​ടാ​തെ, നീ ​എ​പ്പോ​ഴും ഞ​ങ്ങ​ൾ​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​വ​നാ​യ ആ ​ന​ല്ല കു​ട്ടി​യാ​യി തു​ട​രു​ക. നിം​സ് നി​ന്നെ ഞാ​ൻ ഒ​രു​പാ​ട് സ്നേ​ഹി​ക്കു​ന്നു'. അ​ഹാ​ന കൃ​ഷ്ണ കു​റി​ച്ചു.

നി​മി​ഷും അ​ഹാ​ന​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ഇ​രു​വ​രു​ടെ​യും വി​വാ​ഹം അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ൽ ഇ​തു​വ​രെ​യും ഇ​തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.

അ​ഹാ​ന​യു​ടെ പോ​സ്റ്റി​ന് താ​ഴെ നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യ​ത്. നി​മി​ഷി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​രു​ന്ന​തി​നൊ​പ്പം ഇ​രു​വ​ർ​ക്കും ആ​ശം​സ​ക​ൾ എ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്ത​ത്.

Movies

സി​നി​മ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് ഞാ​യ​റാ​ഴ്ച​ക​ൾ പോ​ലും അ​വ​ധി​യി​ല്ല; ദീ​പി​ക​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ ന്യാ​യ​മാ​ണെ​ന്ന് അ​ഹാ​ന

സി​നി​മ​യി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ഭി​നേ​താ​ക്ക​ൾ​ക്കും ടെ​ക്നീ​ഷ്യ​ൻ​സി​നും ക്രൂ ​അം​ഗ​ങ്ങ​ളു​മു​ൾ​പ്പെ​ട​യു​ള്ള​വ​ർ​ക്ക് കൃ​ത്യ​മാ​യ ജോ​ലി സ​മ​യ​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു പോ​ലെ വേ​ണ​മെ​ന്ന ന​ടി ദീ​പി​ക പാ​ദു​ക്കോ​ണി​ന്‍റെ പ​ഴ​യൊ​രു അ​ഭി​മു​ഖ​ത്തി​ലെ വാ​ക്കു​ക​ൾ പ​ങ്കു​വ​ച്ച് അ​ഹാ​ന കൃ​ഷ്ണ. 

സി​നി​മ​യു​ടെ കാ​ര്യം വ​രു​മ്പോ​ൾ വാ​രാ​ന്ത്യ​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ കു​റ​ഞ്ഞ​ത് ഞാ​യ​റാ​ഴ്ച​യ്ക്കു പോ​ലും എ​ന്തു​കൊ​ണ്ടാ​ണ് ഒ​രു പ്ര​സ​ക്തി​യും ഇ​ല്ലാ​ത്ത​ത് എ​ന്ന ചോ​ദ്യ​ത്തോ​ടെ​യാ​ണ് അ​ഹാ​ന കൃ​ഷ്ണ​യു​ടെ സ്റ്റോ​റി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. 2022ൽ ​അ​നു​പ​മ ചോ​പ്ര​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​മാ​ണ് സ്റ്റോ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ദീ​പി​ക പ​ദു​ക്കോ​ൺ ത​നി​ക്കു​വേ​ണ്ടി മാ​ത്ര​മ​ല്ല, സെ​റ്റി​ലെ മു​ഴു​വ​ൻ ക്രൂ ​അം​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യും വാ​ദി​ച്ച അ​ഭി​മു​ഖം എ​ന്ന പേ​രി​ൽ ഈ ​വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. 

2025-ലും ​അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ഒ​രു ക​ലാ​കാ​ര​നോ ഒ​രു ക്രൂ ​അം​ഗ​മോ പോ​രാ​ടേ​ണ്ട അ​വ​സ്ഥ ഉ​ണ്ടാ​ക​രു​ത് എ​ന്ന് ദീ​പി​ക വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. 

‘ജോ​ലി സ​മ​യം, ഭ​ക്ഷ​ണം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​തൊ​ന്നും ആ​ഡം​ബ​ര​മ​ല്ല, അ​ത് ബ​ഹു​മാ​ന​മാ​ണ്. അ​ഭി​നേ​താ​വി​നോ​ടും, ക്രൂ​വി​നോ​ടും, ജോ​ലി​യോ​ടും ത​ന്നെ​യു​ള്ള ബ​ഹു​മാ​നം. 2025-ലും ​ഇ​ത് ഒ​രു പ്ര​ശ്ന​മാ​യി തു​ട​രു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക ത​ന്നെ വേ​ണം’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ഈ ​അ​ഭി​മു​ഖം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വൈ​റ​ലാ​യ​ത്. 

‘‘സി​നി​മ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രു​ടെ, പ്ര​ത്യേ​കി​ച്ചും ക്രൂ​വി​ന്‍റെ കാ​ര്യ​ത്തി​ൽ, ആ​ളു​ക​ൾ തു​ട​ർ​ച്ച​യാ​യി, ഓ​വ​ർ​ടൈം ആ​യി ജോ​ലി ചെ​യ്യ​ണം എ​ന്നൊ​രു ധാ​ര​ണ​യു​ണ്ട്. എ​ന്നാ​ൽ ആ​ളു​ക​ൾ​ക്ക് ആ​വ​ശ്യ​ത്തി​ന് വി​ശ്ര​മ​മോ ഇ​ട​വേ​ള​ക​ളോ ന​ൽ​കി​യാ​ൽ അ​വ​ർ മെ​ച്ച​പ്പെ​ട്ട ഊ​ർ​ജ​ത്തോ​ടെ തി​രി​കെ വ​രും. അ​ത് ഔ​ട്ട്പു​ട്ടി​ന്‍റെ ഗു​ണ​മേ​ന്മ വ​ർ​ധി​പ്പി​ക്കും. 

അ​തി​നാ​ൽ, ഒ​ന്നാം പ​ടി ജോ​ലി സ​മ​യം തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ, ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സം ജോ​ലി ചെ​യ്യു​ക എ​ന്ന രീ​തി​യി​ൽ ക്ര​മീ​ക​രി​ക്ക​ണം. ശ​നി​യാ​ഴ്ച സ്ക്രി​പ്റ്റ് വാ​യി​ക്കാ​നോ, മ​റ്റു ത​യാ​റെ​ടു​പ്പു​ക​ൾ​ക്കോ ആ​യി മാ​റ്റി​വ​യ്ക്കാം. ഞാ​യ​റാ​ഴ്ച ആ​രും വി​ളി​ക്ക​രു​ത്, ഒ​രു ഫോ​ൺ കോ​ളു​ക​ൾ പോ​ലും എ​ടു​ക്കാ​തെ ത​നി​ക്കു​വേ​ണ്ടി ആ ​ദി​വ​സം മാ​റ്റി​വ​യ്ക്കു​ക.

ഒ​രു ന​ട​നോ ക്രൂ​വി​നോ 12 മ​ണി​ക്കൂ​റാ​ണ് ക​രാ​ർ എ​ങ്കി​ൽ, അ​ധി​ക​മാ​യി ജോ​ലി ചെ​യ്യു​ന്ന മ​ണി​ക്കൂ​റു​ക​ൾ​ക്ക് വേ​ത​നം ന​ൽ​ക​ണം. സി​നി​മ​യു​ടെ വി​ജ​യം ന​ടീ​ന​ട​ന്മാ​ർ​ക്ക് കൂ​ടു​ത​ൽ ഗു​ണം ചെ​യ്യു​മ്പോ​ൾ, അ​തി​ലും നേ​ര​ത്തെ വ​രി​ക​യും വൈ​കി പോ​കു​ക​യും ചെ​യ്യു​ന്ന ക്രൂ​വി​ന് മ​ണി​ക്കൂ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം/​അ​ധി​ക വേ​ത​നം ന​ൽ​ക​ണം. 

ക്രൂ​വി​ന് ന​ൽ​കു​ന്ന ഭ​ക്ഷ​ണം പോ​ഷ​ക സ​മൃ​ദ്ധ​മാ​യി​രി​ക്ക​ണം. ക്രൂ​വി​നെ സ​ന്തോ​ഷ​ത്തോ​ടെ​യും ആ​രോ​ഗ്യ​ത്തോ​ടെ​യും വ​ച്ചാ​ൽ അ​വ​ർ കൂ​ടു​ത​ൽ ന​ന്നാ​യി ജോ​ലി ചെ​യ്യും എ​ന്ന് ഞാ​ൻ എ​പ്പോ​ഴും വി​ശ്വ​സി​ക്കു​ന്നു.’ ദീ​പി​ക പ​ദു​കോ​ൺ അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്നു. 

പ്ര​ഭാ​സ് നാ​യ​ക​നാ​യ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ക​ൽ​ക്കി 2898 എ.​ഡി.​യു​ടെ തു​ട​ർ​ച്ച​യാ​യ ക​ൽ​ക്കി ര​ണ്ടാം ഭാ​ഗ​ത്തി​ൽ നി​ന്ന് ദീ​പി​ക പ​ദു​ക്കോ​ണി​നെ ഒ​ഴി​വാ​ക്കി​യ​താ​യി നി​ർ​മാ​താ​ക്ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​രു​ന്നു. 

പ്ര​തി​ഫ​ലം, ജോ​ലി സ​മ​യം, ക്രൂ​വി​നാ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ളാ​ണ് ഈ ​പി​ന്മാ​റ്റ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഷൂ​ട്ടിം​ഗി​നാ​യി ഒ​രു ദി​വ​സം ഏ​ഴു മ​ണി​ക്കൂ​ർ മാ​ത്ര​മേ ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​യൂ എ​ന്നും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം വേ​ണ​മെ​ന്നു​മു​ള്ള ദീ​പി​ക​യു​ടെ പി​ടി​വാ​ശി​ക​ളാ​ണ് ത​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് നി​ർ​മാ​താ​ക്ക​ൾ അ​റി​യി​ച്ചി​രു​ന്നു. 

അ​ഹാ​ന കൃ​ഷ്ണ ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ അ​ഭി​മു​ഖം പ​ങ്കു​വെ​ച്ച​തോ​ടെ സി​നി​മാ മേ​ഖ​ല​യി​ലെ ജോ​ലി സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. 

Movies

ആ​ർ​ക്കും സ​മീ​പി​ക്കാ​വു​ന്ന​തു​മാ​യ വ്യ​ക്തി​ത്വം; ചി​രി​യോ​ടെ മു​ഖ്യ​മ​ന്ത്രി, സെ​ൽ​ഫി​യു​മാ​യി അ​ഹാ​ന

ന​ടി​യും സോ​ഷ്യ​ൽ മീ​ഡി​യാ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ അ​ഹാ​ന കൃ​ഷ്ണ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി പ​ങ്കു​വ​ച്ചൊ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ൽ. വി​മാ​ന​ത്തി​ൽ വ​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് അ​ഹാ​ന പ​ങ്കു​വ​ച്ച​ത്.

‘‘സു​ന്ദ​ര​മാ​യ യാ​ദൃ​ച്ഛി​ക​ത, ആ​ർ​ക്കും അ​ടു​പ്പം തോ​ന്നു​ന്ന, ന​ല്ലൊ​രു വ്യ​ക്തി​ത്വം.’’ എ​ന്നാ​ണ്‌ അ​ഹാ​ന സ്റ്റോ​റി​യി​ൽ കു​റി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ സ്‌​ക്രീ​ന്‍​ഷോ​ട്ട് നി​മി​ഷ​നേ​ര​ങ്ങ​ൾ കൊ​ണ്ട് വൈ​റ​ലാ​യി.

പി​ന്നി​ൽ ഇ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യെ ആ​ക​സ്മി​ക​മാ​യി ക​ണ്ട സ​ന്തോ​ഷ​ത്തി​ൽ അ​ഹാ​ന ഒ​രു സെ​ൽ​ഫി എ​ടു​ക്കാ​ൻ തു​നി​ഞ്ഞ​പ്പോ​ൾ ഒ​രു വൈ​മു​ഖ്യ​വും കാ​ട്ടാ​തെ ചി​രി​ച്ചു​കൊ​ണ്ട് പി​ണ​റാ​യി വി​ജ​യ​ൻ സെ​ൽ​ഫി​ക്കാ​യി പോ​സ് ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​ഹാ​ന​യു​ടെ ചി​ത്രം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും പ​ങ്കു​വ​ച്ചു. ഇ​ന്ന് ക​ണ്ട ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ സെ​ൽ​ഫി എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് മ​ന്ത്രി ചി​ത്രം പ​ങ്കു​വ​ച്ച​ത്.

Latest News

Corehub Up